Newsperseconds.com

കനത്ത മഴയ്ക്കിടെ തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും; മഴ തുടരുന്നു

Capture

തമിഴ്‌നാട്ടില്‍ നാശം വിതച്ച് മഴ തുടരുന്നു. അടുത്ത ഏഴ് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുള്ളത്. തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂര്‍, സത്താങ്കുളം സ്റ്റേഷനുകളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 606 മില്ലിമീറ്റര്‍ മഴ പെയ്തപ്പോള്‍ തിരുനെല്‍വേലിയിലെ പാളയംകോട്ടൈ സ്റ്റേഷനില്‍ 260 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

മധുര, വിരുദുനഗര്‍, തേനി ജില്ലകളിലെ ചില സ്ഥലങ്ങളില്‍ ഇന്ന് രാവിലെ 10 വരെ ഐഎംഡി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം, തൂത്തുക്കുടി, ദിണ്ടിഗല്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി എന്നീ നാല് ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബാങ്കുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിരുന്നു.

അതേ സമയം, നീലഗിരി ജില്ലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഊട്ടിയില്‍ ഉരുള്‍പൊട്ടലുണ്ടായി. തൂത്തുക്കുടിയില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. ജലാശയങ്ങളിലെ തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ജില്ലാ ഭരണകൂടം നടത്തി.

Share this Article

Leave a Comment