പന്തളത്തു നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോര്‍ട്ട് പൊലീസാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.
മൂന്നുപേരെയും പന്തളം പൊലീസ് എത്തി കെെമാറി. ബാലാശ്രമത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളാണ് ഇവർ. ഇന്നലെ രാവിലെ മുതലാണ് വിദ്യാര്‍ത്ഥിനികളെ കാണാതാകുന്നത്.
ബാലാശ്രമത്തിലെ പ്ലസ് ടു വിദ്യാർഥിനികളായ ഇവരെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. രാവിലെ പതിവു പോലെ കുട്ടികൾ സ്കൂളിലേക്ക് പോയിരുന്നു. എന്നാൽ വൈകിട്ടും പെൺകുട്ടികൾ തിരിച്ചെത്തിയില്ല. ബാലാശ്രമം അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂർ കരുവന്നൂരിൽ നിന്നും മൂന്ന് വിദ്യാർത്ഥികളെ കാണാതായിട്ടുണ്ട്. കരുവന്നൂർ സെന്റ് ജോസഫ് സ്കൂളിലെ മൂന്ന് എഴാം ക്ലാസ് വിദ്യാർഥികളെയാണ് കാണാതായിരിക്കുന്നത്.