Newsperseconds.com

ജ്ഞാനവാപി കേസ്; മസ്ജിദ് കമ്മിറ്റിയുടെ സ്യൂട്ട് ഫയല്‍ അലഹബാദ് ഹൈക്കോടതി തള്ളി

Capture

യുപി: ജ്ഞാനവാപി പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാരണാസി കോടതിയില്‍ നിലനില്‍ക്കുന്ന സിവില്‍ കേസിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്ത അഞ്ച് സ്യൂട്ടുകളും അലഹബാദ് ഹൈക്കോടതി ചൊവ്വാഴ്ച തള്ളി.

1991-ല്‍ വാരാണസി കോടതിയില്‍ ഫയല്‍ ചെയ്ത കേസ് 1991-ലെ മത ആരാധനാലയ നിയമപ്രകാരം വിലക്കപ്പെട്ടിട്ടില്ലെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ പറഞ്ഞു. ജ്ഞാനവാപി മസ്ജിദ് സ്ഥലത്തിന്റെ സമഗ്രമായ സര്‍വേ നടത്താന്‍ കോടതി നിര്‍ദേശിച്ചു.

Share this Article

Leave a Comment