തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് എല്ലാ ജില്ലയിലും ക്രിസ്മസ്, പുതുവത്സര ചന്തകള്‍ ആരംഭിക്കും. ഇതിനു വേണ്ടി 1.34 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. നിത്യോപയോഗ സാധനങ്ങള്‍ വില കുറച്ച് വിതരണം ചെയ്യാന്‍ സബ്‌സിഡി തുക ഉപയോഗിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഉത്സവകാല വിപണിക്കു ശേഷമാണ് സബ്‌സിഡി തുക അനുവദിക്കുക. എന്നാല്‍, ഇത്തവണ മുന്‍കൂറായി തന്നെ കണ്‍സ്യൂമര്‍ഫെഡിന് തുക അനുവദിച്ചതായും മന്ത്രി അറിയിച്ചു.
കണ്‍സ്യൂമര്‍ ഫെഡ് എല്ലാ ജില്ലയിലും ക്രിസ്മസ്, പുതുവത്സര ചന്തകള്‍ ആരംഭിക്കും
- Related News
- Latest News