Newsperseconds.com

നവകേരള സദസ് ഇന്ന് തലസ്ഥാന നഗരിയിലേക്ക് പ്രവേശിക്കും; 564 സ്റ്റേഷനുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും

Capture

തിരുവനന്തപുരം: നവകേരള സദസ് ഇന്ന് തലസ്ഥാന നഗരിയിലേക്ക് പ്രവേശിക്കും. കൊല്ലം ജില്ലയില്‍ ഇന്ന് പരിപാടി അവസാനിക്കും. ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി നടക്കുക. പിന്നീട് ചടയമംഗലം മണ്ഡലത്തില്‍പ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള സദസ് എത്തും. വൈകിട്ടോടെയാണ് സംഘം തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുക. ആദ്യ പരിപാടി വര്‍ക്കലയിലാണ് നടക്കുക.

എന്നാല്‍ തിരുവനന്തപുരം ജില്ലയിലേക്ക് കടക്കുന്ന നവകേരള സദസില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. 564 സ്റ്റേഷനുകളിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ അഞ്ച് ലക്ഷം പേരാണ് പങ്കെടുക്കുക. മുഖ്യമന്ത്രിയുടെ ഗണ്‍മാനും പോലീസും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചതിനെതിരെയാണ് സമരം നടക്കുന്നത്. നവകേരള സദസ്സ് സമാപിക്കുന്ന 23ന് കെപിസിസി ഡിജിപി ഓഫീസിലേക്കും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Share this Article

Leave a Comment