Newsperseconds.com

കൊവിഡ് കേസുകള്‍ കൂടുന്നു;കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചു

Capture

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യഅടിയന്തര യോഗം വിളിച്ചു. കൊവിഡ് നിരീക്ഷണം ശക്തമാക്കണമെന്നും ആശുപത്രികളില്‍ മൂന്നുമാസം കൂടുമ്പോള്‍ മോക്ക് ഡ്രിലുകള്‍ നടത്തണമെന്നും നിര്‍ദേശം നല്‍കി.

അതേ സമയം, ആശങ്കയുടെ ആവശ്യമില്ലെന്നും ജാഗ്രത മതിയെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് മുന്നോട്ടു പോകേണ്ട സാഹചര്യമാണിത്. കൂടാതെ ,ജനങ്ങള്‍ക്കിടയിലേക്ക് ബോധവത്കരണം എത്തിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് വകഭേദം ജെഎന്‍ 1 രാജ്യത്ത് സ്ഥിരീകരിക്കുകയും കേരളം അടക്കം പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയും ചെയ്തിട്ടുണ്ട്.

Share this Article

Leave a Comment