Newsperseconds.com

നവകേരള സദസ് തിരുവന്തപുരത്തേക്ക് പ്രവേശിക്കുമ്പോള്‍ കനത്ത സുരക്ഷയൊരുക്കി പോലീസ്

Capture

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ് തിരുവന്തപുരത്തേക്ക് പ്രവേശിക്കുമ്പോള്‍ കനത്ത സുരക്ഷയൊരുക്കി പോലീസ്. നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങള്‍ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് പ്രഖ്യാപനം.

വര്‍ക്കല, ആറ്റിങ്ങല്‍, മംഗലപുരം, വെഞ്ഞാറമൂട് , നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശ്ശാല സ്റ്റേഷന്‍ പരിധികളില്‍ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. ഇവിടങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. വേദി, പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികള്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ പാടില്ലെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണം.

Share this Article

Leave a Comment