തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ പോലീസും ഗണ്‍മാനും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നവ കേരള സദസ്സിന്റെ ബാനറുകള്‍ കീറി. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസിന് നേരെ കല്ലേറ് നടന്നു. അതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിനെ വടി കൊണ്ടും ചെരിപ്പ് കൊണ്ടും പ്രവര്‍ത്തകര്‍ അക്രമിച്ചു.
അതേ സമയം, ഇനി തെരുവില്‍ തല്ലിയാല്‍ തിരിച്ചടിച്ച് പ്രതിരോധിക്കുമെന്നും ഗാന്ധിയന്മാര്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഞങ്ങളില്‍ ഒരാളെ തൊട്ടാല്‍ ഞങ്ങളും തിരിച്ചടിക്കും. അത് തെരുവില്‍ വെച്ച് തന്നെ തീര്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.