Newsperseconds.com

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; രാഹുല്‍ മാങ്കൂട്ടത്തിലിനും വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കും ഉള്‍പ്പെടെ 20 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

Capture

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കും ഉള്‍പ്പെടെ 20 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ വനിതാ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഉച്ചയോടെ പ്രസ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റ് ഗേറ്റിനു മുമ്പില്‍ വെച്ചാണ് പോലീസ് തടഞ്ഞത്. സംസ്ഥാന നേതാക്കള്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനും മാര്‍ച്ചില്‍ അണിനിരന്നു. പോലീസിനു നേരെ കല്ലേറ് നടത്തിയതിനു ശേഷമാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്നിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് സമരം നടത്തുകയായിരുന്നു.

 

 

Share this Article

Leave a Comment