Newsperseconds.com

ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി

Capture

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വെല്ലുവിളിക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്റെ പരാമര്‍ശത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്ന ചോദ്യത്തിന് താന്‍ നാണിക്കേണ്ടത് ഏത് കാര്യത്തിലാണെന്നും പൊതുപ്രവര്‍ത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളില്‍ ഒക്കെ താന്‍ പോയിട്ടുണ്ടെന്നുമായിരുന്നു മറുപടി. തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാല്‍ അറിയാം. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്. യൂത്ത് പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെ അല്ലേ ഇപ്പോള്‍ എന്നും മുഖ്യമന്ത്രി പരിഹാസ രൂപേണ ചോദിച്ചു.

Share this Article

Leave a Comment