Newsperseconds.com

എച്ച് ഡി ദേവഗൗഡയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Capture

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ കാണുകയും രാജ്യത്തിന്റെ പുരോഗതിക്ക് അദ്ദേഹം നല്‍കിയ മാതൃകാപരമായ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദേവഗൗഡയുടെ രണ്ട് മക്കളായ മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, എംഎല്‍എ എച്ച് ഡി രേവണ്ണ, ഹാസനില്‍ നിന്നുള്ള എംപിയായ കൊച്ചുമകന്‍ പ്രജ്വല് രേവണ്ണ എന്നിവരും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ദേവഗൗഡയെ അനുഗമിച്ചു.

രാജ്യത്തിന്റെ പുരോഗതിക്ക് ദേവഗൗഡ ജിയുടെ മാതൃകാപരമായ സംഭാവനയെ ഇന്ത്യ വളരെയധികം വിലമതിക്കുന്നു. വൈവിധ്യമാര്‍ന്ന നയപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ ഉള്‍ക്കാഴ്ചയുള്ളതും ഭാവിയെ അടിസ്ഥാനമാക്കിയുള്ളതുമാണ് മോദി പറഞ്ഞു.

Share this Article

Leave a Comment