ദില്ലി: സഞ്ജയ് സിംഗ് ഡബ്ല്യുഎഫ്ഐ പ്രസിഡന്റായി നിയമിതനായതിന് പിന്നാലെ ഗുസ്തി താരം സാക്ഷി മാലിക് അന്താരാഷ്ട്ര ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പ്രസിഡന്റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന നീണ്ട പോരാട്ടത്തിനൊടുവില്‍ കണ്ണീരണിഞ്ഞ സാക്ഷി പത്രസമ്മേളനത്തില്‍ തന്റെ ബൂട്ട് ഊരി മേശപ്പുറത്തുവെച്ച് ഇറങ്ങി പോകുകയായിരുന്നു.
ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റിനെ മാറ്ററമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ ഗുസ്തി താരങ്ങള്‍ 40 ദിവസത്തോളം റോഡില്‍ ഉറങ്ങി, പക്ഷേ ഈ വര്‍ഷം ആദ്യം നടന്ന പ്രതിഷേധങ്ങളില്‍ ഞങ്ങളെ പിന്തുണച്ച നമ്മുടെ രാജ്യത്തെ നിരവധി ആളുകള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും സാക്ഷി അറിയിച്ചു. ബൂട്ട് മേശപ്പുറത്ത് വെച്ച് കണ്ണീരോടെയാണ് സാക്ഷി പത്രസമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോയത്.