Newsperseconds.com

വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു

Capture

തൃശ്ശൂര്‍: വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ചെയ്തത്. ശസ്ത്രക്രിയ വിജയകരമെന്ന് സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി ഐ എഫ് എസ് അറിയിച്ചു.

ഡോ. ശ്യാം കെ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. കടുവയുടെ മുഖത്തെ മുറിവ് ആഴത്തിലുള്ളതായിരുന്നു. ഇനി 7 ദിവസം കടുവയെ നിരീക്ഷണത്തില്‍ വയ്ക്കുമെന്നാണ് അറിയിച്ചത്.

Share this Article

Leave a Comment