Newsperseconds.com

എം പിമാരുടെ കൂട്ട സസ്‌പെന്‍ഷന്‍; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

Capture

ന്യൂഡല്‍ഹി: മുഴുവന്‍ പ്രതിപക്ഷ എംപിമാരെയും കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് പ്രതിഷേധം അറിയിച്ചുകൊണ്ട് രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. ഇന്ന് രാജ്ഭവനിലേക്ക് യുഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.

രാജ്യവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വം നല്‍കും. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. ജില്ലാതലങ്ങളിലും യുഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Share this Article

Leave a Comment