Newsperseconds.com

വിധവാ പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Untitled Design (61)

വിധവാ പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനെ വിമർശിച്ചിരുന്നു. ജൂലൈ മുതലുള്ള 5 മാസത്തെ പെൻഷനാണ് മറിയക്കുട്ടിയ്ക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ളത്.

ഈ കുടിശ്ശിക എപ്പോൾ നൽകാനാകുമെന്ന കാര്യത്തിൽ സർക്കാർ ഇന്ന് കോടതിയിൽ മറുപടി കൊടുക്കും. സാമ്പത്തിക പ്രതിസന്ധിയിലാണെന്നായിരുന്നു സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചത്. ഏപ്രിൽ മുതൽ കേന്ദ്ര പെൻഷൻ വിഹിതം ലഭിക്കുന്നില്ലെന്നും ഇത് ഇരട്ടി ഭാരമുണ്ടാക്കുന്നുവെന്നുമാണ് സർക്കാരിന്റെ വാദം. പെൻഷൻ വിഹിതം സംബന്ധിച്ച് കേന്ദ്ര സർക്കാരും വിശദീകരണം നൽകും.

ജൂലൈ മാസത്തിലെ പെന്‍ഷനാണ് ഇതുവരെ ലഭിച്ചത്. ഇങ്ങനെ ലഭിക്കുന്ന 1600 രൂപയിൽ നിന്നാണ് മരുന്നുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്ന് മറിയക്കുട്ടി ഹെെക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് പെൻഷൻ വെെകുന്നതെങ്കിൽ സംസ്ഥാനത്തിന് പണം നൽകാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മറിയക്കുട്ടിയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്‍റെയും വിശദീകരണം തേടി.

Share this Article

Leave a Comment