Newsperseconds.com

പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദുബൈയില്‍ മരിച്ചു

Capture

ദുബൈ: ദുബൈയില്‍ നെഞ്ച് വേദനയെ തുടര്‍ന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. 24 കാരനായ മലപ്പുറം വേങ്ങര സ്വദേശി ഷാനിദ് ആണ് ഹൃദയാഘാതം മൂലം പെട്ടെന്ന് മരിച്ചത്. ദുബൈ അല്‍കൂസ് 2ല്‍ ഗ്രോസറി ഷോപ്പിലായിരുന്നു ഷാനിദ് ജോലി ചെയ്തിരുന്നത്.

ജോലി കഴിഞ്ഞ് റൂമില്‍ തിരിച്ചെത്തിയ ഷാനിദിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share this Article

Leave a Comment