Newsperseconds.com

ഗുസ്തിക്കാരുടെ കണ്ണീരിന് ഇന്ത്യ തക്ക മറുപടി നല്‍കേണ്ടി വരുമെന്ന് കോണ്‍ഗ്രസ്

Capture

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരില്‍ നിന്ന് നീതി തേടിയ ഗുസ്തിക്കാരുടെ കണ്ണീരിന് രാജ്യം തക്കതായ മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ്. സഹ വനിതാ ഗുസ്തിക്കാര്‍ക്ക് നീതിക്കായുള്ള പോരാട്ടത്തില്‍ താന്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ് ഗുസ്തി താരം സാക്ഷി മാലിക് കണ്ണീരോടെ ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചത്.

ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അഭിമാനമായവര്‍ വിരമിക്കാന്‍ തീരുമാനിച്ചതില്‍ ഞങ്ങള്‍ ലജ്ജയോടെ തല താഴ്ത്തുന്നുവെന്നും അവര്‍ പറഞ്ഞു. ഇന്നോ നാളെയോ ഗുസ്തിക്കാരുടെ ഓരോ തുള്ളി കണ്ണീരിനും കണക്കുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ പറഞ്ഞു.

Share this Article

Leave a Comment