Newsperseconds.com

ബജ്രംഗ് പുനിയയുടെ പത്മശ്രീ അവാര്‍ഡ് തിരികെ നല്‍കും; പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങള്‍

Capture

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് ഒളിമ്പിക് മെഡല്‍ ജേതാവായ ഗ്രാപ്ലര്‍ ബജ്രംഗ് പുനിയ പത്മശ്രീ അവാര്‍ഡ് തിരികെ നല്‍കാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കുകയാണെന്നും തങ്ങള്‍ നേരിടുന്നത് കടുത്ത അനീതിയാണെന്നും പുനിയ പറഞ്ഞു.

സഞ്ജയ് സിങ്ങിന്റെ തിരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി മോദിയെ കാണാനും കത്ത് നല്‍കാനും പാര്‍ലമെന്റിലെത്താന്‍ ശ്രമിച്ച ബജ്രംഗിനെ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. അതേസമയം ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ലൈംഗികാതിക്രമ കേസില്‍ പുറത്തായ ബ്രിജ് ഭൂഷന്റെ വിശ്വസ്തനെ ഫെഡറേഷന്‍ അധ്യക്ഷനാക്കിയത് അനീതിയെന്നാണ് വിമര്‍ശിച്ചു.

Share this Article

Leave a Comment