Newsperseconds.com

അങ്കമാലിയില്‍ ന്യൂയര്‍ കുറീസ് എന്ന സ്ഥാപനത്തില്‍ തീപിടുത്തം; ആളപായമില്ല

Capture

കൊച്ചി: എറണാകുളം അങ്കമാലിയില്‍ ന്യൂയര്‍ കുറീസ് എന്ന സ്ഥാപനത്തില്‍ തീപിടുത്തം. മൂന്നുനില കോണ്‍ഗ്രീറ്റ് കെട്ടിടത്തില്‍ താഴെയുള്ള റസ്റ്റോറന്റിലേക്കും മുകളിലെ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിലേക്കും തീപടര്‍ന്നു. വൈകിട്ടോടെയാണ് അപകടം നടന്നത്.

അങ്കമാലി ,ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഞ്ച് അഗ്‌നി രക്ഷാ സേനാ യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും പൂര്‍ണമായും അണക്കാനായിട്ടില്ല. ശ്രമം ഇപ്പോഴും തുടരുകയാണ്.

Share this Article

Leave a Comment