Newsperseconds.com

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത് മുഖ്യമന്ത്രിമാരുടെയും സര്‍ക്കാരിന്റെയും നിര്‍ദേശപ്രകാരമല്ല; പി രാജീവ്

Capture

കൊച്ചി: നവ കേരള വാഹനത്തിനു നേരെ ഷൂ എറിഞ്ഞ് പ്രതിഷേധം നടത്തിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത് മുഖ്യമന്ത്രിമാരുടെയും സര്‍ക്കാരിന്റെയും നിര്‍ദേശപ്രകാരം അല്ലെന്ന് മന്ത്രി പി രാജീവ്. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസ് എടുക്കില്ല. വസ്തുത പരിശോധിക്കുമെന്നും പി രാജീവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഷൂ ഏറ് നടത്തിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. എറണാകുളം കുറുപ്പംപടിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ 24 കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടര്‍ വിനീത വി ജി ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കേസില്‍ വിനീത അഞ്ചാം പ്രതിയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കുറുപ്പംപടി പോലീസ് വിനീതയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് മന്ത്രിമാര്‍ പോകുന്ന വഴിയാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. സംഭവത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

Share this Article

Leave a Comment