Newsperseconds.com

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ തല്ലിയ സംഭവം; കേസെടുക്കാന്‍ കോടതി ഉത്തരവ്

Capture

ആലപ്പുഴ: മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ റോഡിലിട്ട് തല്ലിയ സംഭവത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്. മര്‍ദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടി. ഗണ്‍മാന്‍മാര്‍ വളഞ്ഞിട്ട് തല്ലിച്ചതച്ചെന്നും പോലീസ് കസ്റ്റഡിയില്‍ ഇരുന്നപ്പോഴആണ് സംഭവമെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അനില്‍ കല്ലിയൂരിനും സന്ദീപിനുമെതിരെയാണ് പരാതി. കെഎസ് യു പ്രവര്‍ത്തകരെ തല്ലുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു.

Share this Article

Leave a Comment