തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ പുനഃസംഘടനയുടെ അന്തിമ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍ ഇന്ന് കടക്കും. മുന്നണിയില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള നാല് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടാക്കിയ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനങ്ങളില്‍ മാറ്റം ഉണ്ടാവുക. ഇതു സംബന്ധിച്ച് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും.
ആദ്യ രണ്ടര വര്‍ഷം കെ കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ക്കും രണ്ടാമത്തെ രണ്ടര വര്‍ഷം ഗണേഷ് കുമാറിനും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നല്‍കുമെന്നത് ആയിരുന്നു പാര്‍ട്ടിയുടെ തീരുമാനം. ആ തീരുമാനമാണ് ഇപ്പോള്‍ ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്. സത്യപ്രതിജ്ഞാ തീയതിയിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. നവകേരള സദസ് നടക്കുന്നത് കൊണ്ടാണ് മന്ത്രിസഭ പുനസംഘടന നീളാന്‍ കാരണമായത്.