Newsperseconds.com

ശബരിമലയില്‍ അയ്യപ്പഭക്തരുടെ തിരക്ക് തുടരുന്നു; ഇന്നലെ മാത്രം സന്നിധാനത്ത് എത്തിയത് 97000 ഓളം അയ്യപ്പഭക്തര്‍

Capture

പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പഭക്തരുടെ തിരക്ക് തുടരുന്നു. 27 ന് മണ്ഡലപൂജയോടെ നട അടയ്ക്കുന്നതു കൊണ്ടു തന്നെ ഭക്തര്‍ ഒഴുകി എത്തുകയാണ്. 97000 ഓളം അയ്യപ്പഭക്തരാണ് ഇന്നലെ മാത്രം സന്നിധാനത്തേക്ക് എത്തിയത്. പുല്ലുമേട് കാനനപാത വഴിയും ഭക്തജന പ്രവാഹം തുടരുകയാണ്. അയ്യപ്പഭക്തരുടെ നീണ്ട നിരയാണ് സന്നിധാത്ത് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ ആറ് മണിവരെ പടി ചവിട്ടിയത് 21000 ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. തങ്കയങ്കിമായുള്ള ഘോഷയാത്ര മറ്റന്നാള്‍ ശബരിമലയില്‍ എത്തും. ഭക്തജനതിരക്ക് കാരണം പല ഭാഗങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share this Article

Leave a Comment