Newsperseconds.com

2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകും; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Capture

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിവിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തിലാണ് സുധാകരന്‍ പൊട്ടിത്തെറിച്ചത്. മുഖ്യമന്ത്രി സൈക്കോപാത്താണെന്നും ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി ക്രൂരതയുടെ പര്യായമാണെന്നും സുധാകരന്‍ ആരോപിച്ചു.

പിണറായി വിജയന് ഒരു കൊലയാളിയുടെ മനസ്സാണെന്നും അയാള്‍ ഒരു കൊലയാളിയാണെന്നും എത്രയോ കാലമായി ഞാന്‍ പറയുന്നു. എനിക്ക് ചില ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് തന്നെയാണ് ഗ്രാനേഡും മറ്റ് വാതകങ്ങളും ഉപയോഗിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.

അതേ സമയം 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്നും കോണ്‍ഗ്രസ് പ്രതിഷേധ സമരം ബ്ലോക്ക് തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും കെ സുധാകരന്‍ വെല്ലുവിളിച്ചു. കേരളത്തില്‍ കരിങ്കൊടി കാണിക്കാന്‍ പോലും പറ്റാത്തത് എന്തു കൊണ്ടാണെന്നും സുധാകരന്‍ ചോദ്യം ചെയ്തു.

Share this Article

Leave a Comment