Newsperseconds.com

ശ്രീകാര്യത്ത് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ മണ്ണിടിച്ചില്‍; രണ്ട് തൊഴിലാളികളെയും പുറത്തെത്തിച്ചു

Capture

തിരുവനന്തപുരം: ശ്രീകാര്യത്ത് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ മണ്ണിടിച്ചിലില്‍ പെട്ട രണ്ട് തൊഴിലാളികളെയും പുറത്തെത്തിച്ചു. ഇന്ന് രാവിലെയാണ് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയത്.

അയിരൂര്‍ സ്വദേശി വിനയനും ബീഹാര്‍ സ്വദേശി ദീപകുമാണ് മണ്ണിനടിയില്‍ പെട്ടത്. വിനയനെ ആദ്യം തന്നെ രക്ഷപ്പെടുത്തി. ദീപക് മണ്ണിനടിയില്‍ പെട്ടുപോകുകയായിരുന്നു. 10 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണ് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിയുന്ന സാഹചര്യമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് അതിഥി തൊഴിലാളിയായ ദീപകിനെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി ഫയര്‍ഫോഴ്‌സിനോടൊപ്പം നാട്ടുകാരും കൂടി.

Share this Article

Leave a Comment