പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നാളെ ക്രിസ്മസ് വിരുന്ന്. മത മേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരും ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30നാണ് വിരുന്ന്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തുന്നത്.
ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ ബിജെപി സ്നേഹ യാത്ര സംഘടിപ്പിക്കുന്നതിനിടെയാണ് വിരുന്ന് എന്നതും ശ്രദ്ദേയമാണ്. ഡിസംബർ 21 മുതൽ ബിജെപിയുടെ സ്നേഹ യാത്ര ആരംഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്നേഹ യാത്രയുടെ ഭാഗമായി സിറോ മലബാർ സഭയുടെ ആസ്ഥാനം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.