Newsperseconds.com

കൊവിഡ് സബ് വേരിയന്റ്; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ്

Capture

കൊവിഡ് സബ് വേരിയന്റ് ജെഎന്‍.1 ന്റെ വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റ് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോഗ്യ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു.

ലാത്തൂരില്‍ നടന്ന യോഗത്തില്‍ ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നടത്തുന്ന എല്ലാ സൗകര്യങ്ങളിലും ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും ലഭ്യത ഉറപ്പാക്കണമെന്നും മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ബന്‍സോഡെ പറഞ്ഞു.

ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളുടെയും നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അവ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment