Newsperseconds.com

സംസ്ഥാനത്ത് വീണ്ടും കോവിഡ് ജെ.എന്‍.1 സ്ഥിരീകരിച്ചു; കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം

Capture

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് ജെ.എന്‍.1 സ്ഥിരീകരിച്ചു. ഏറ്റവും ഒടുവില്‍ നാല് പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആര്‍ജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തിരുവനന്തപുരത്ത് നിന്ന് കഴിഞ്ഞ മാസം ശേഖരിച്ച സാമ്പിളിലാണ് ജെ എന്‍.1 സ്ഥിരീകരിച്ചത്.

അതേ സമയം, കൊവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും, വാക്‌സിനെടുത്തവരെയും ഈ വൈറസ് ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ജെഎന്‍ 1ന്റെ രോഗ ലക്ഷണങ്ങള്‍ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങള്‍ കാണുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാകുന്നത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this Article

Leave a Comment