Newsperseconds.com

പാലക്കാട് നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

Untitled Design (97)

പാലക്കാട് കണ്ണനൂരിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായിരുന്ന റെനിൽ, വിനീഷ്, സുഹൃത്തുക്കളായ അമൽ, സുജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 10.30നായിരുന്നു സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ.

പലിശയ്ക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി അക്രമി സംഘവുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. പരുക്കേറ്റ നാലു പേരും പാലക്കാട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടേയും പരുക്ക് ഗുരുതരമുള്ളതല്ല. ആക്രമിച്ചവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Share this Article

Leave a Comment