Newsperseconds.com

ഗ്യാസ് ഗെയ്സര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ച് യുവതി മരിച്ചു

Capture

ബെംഗളൂരു: ഗ്യാസ് ഗെയ്സര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ച് 23 കാരിയായ യുവതി മരിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ രാജേശ്വരി കുളിക്കാനിറങ്ങിയപ്പോള്‍ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനാല്‍ വീട്ടുകാര്‍ ആശങ്കയിലാവുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോയാണ് യുവതി ബോധം കെട്ട് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉടനെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

സംസ്ഥാന തലസ്ഥാനത്ത് കുളിമുറിയിലെ ഗീസറില്‍ നിന്ന് സമാനമായ വാതകം ചോര്‍ന്ന സംഭവത്തെ തുടര്‍ന്ന് മറ്റൊരു സ്ത്രീ അടുത്തിടെ മരിച്ചിരുന്നു. വായു കടക്കാന്‍ ഇടമില്ലാത്ത കുളിമുറിയില്‍ വിഷവാതകം ശ്വസിച്ച് മരിച്ചുവീഴുകയായിരുന്നുവെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

Share this Article

Leave a Comment