Newsperseconds.com

ഹോസ്‌കോട്ടില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു; 70 പേര്‍ ആശുപത്രിയില്‍

Capture

ബെംഗളൂരു: ബെംഗളൂരു റൂറല്‍ പരിധിയിലെ ഹൊസ്‌കോട്ടില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരു സ്ത്രീ മരിക്കുകയും 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രദേശത്തെ ആരാധനാലയത്തിലെ ഭക്ഷ്യവസ്തുവാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ചിലര്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. മറ്റുള്ളവര്‍ ഇപ്പോഴും ചികിത്സയിലാണ്. ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവില്‍ ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ കൃത്യമായ കാരണം ഇപ്പോള്‍ കണ്ടെത്താനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment