തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംവിധായകനും നടനുമായ മേജര്‍ രവിയെ നിയമിച്ചു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് നാമനിര്‍ദേശം ചെയ്തത്. കൂടാതെ, കണ്ണൂരില്‍ നിന്നുള്ള നേതാവ് സി രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദേശം ചെയ്തു. ന്യൂഡല്‍ഹില്‍ വെച്ചാണ് സി രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കിയത്. അതേ സമയം, ചലച്ചിത്ര താരം ദേവനെയും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്ത് നിയമിച്ചിരുന്നു.
ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംവിധായകനും നടനുമായ മേജര്‍ രവിയെ നിയമിച്ചു
- Related News
- Latest News