Newsperseconds.com

പുതുവത്സര ആഘോഷങ്ങള്‍ അടുത്തിരിക്കെ കനത്ത സുരക്ഷയൊരുക്കി പോലീസ്

Capture

ബംഗളൂരു: പുതുവത്സരം പ്രമാണിച്ച് സംസ്ഥാന തലസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങളില്‍ ക്രമസമാധാനപാലനം ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വിശദീകരിക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ബി.ദയാനന്ദ്  വാര്‍ത്താസമ്മേളനം നടത്തി.

ആഘോഷവേളയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് വിവിധ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. സ്റ്റാര്‍ ഹോട്ടലുകള്‍, പബ്ബുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയ ജനപ്രിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ തിരക്കേറിയ സ്ഥലങ്ങളില്‍ കനത്ത ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബിബിഎംപി, മെട്രോ, ബിഎംടിസി, എക്‌സൈസ്, ആരോഗ്യം, ഫയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ബിഎംആര്‍സിഎല്‍, ബെസ്‌കോം തുടങ്ങി ഒന്നിലധികം വകുപ്പുകളുമായി ചര്‍ച്ച നടത്തിയതായി കമ്മീഷണര്‍ ദയാനന്ദന്‍ പറഞ്ഞു.

എംജി റോഡ്, ബ്രിഗേഡ് റോഡ്, കബ്ബണ്‍ പാര്‍ക്ക്, ട്രിനിറ്റി, ഫീനിക്സ് മാള്‍, ക്ലബ്ബുകള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ വിപുലമായ പോലീസ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആഘോഷവേളയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സേഫ് ടീം ഐലന്‍ഡുകള്‍ സ്ഥാപിക്കുന്നു.

Share this Article

Leave a Comment