Newsperseconds.com

ഇന്ത്യയില്‍ കോവിഡ്-19 സബ് വേരിയന്റ് ജെഎന്‍.1 കേസുകള്‍ 69 ആയി ഉയര്‍ന്നു

Capture

ന്യൂഡല്‍ഹി: കോവിഡ്-19 സബ് വേരിയന്റ് ജെഎന്‍.1 ന്റെ ആറ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ വേരിയന്റിന്റെ അണുബാധകളുടെ എണ്ണം 69 ആയി ഉയര്‍ന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ രോഗികളില്‍ ഭൂരിഭാഗവും നിലവില്‍ ഹോം ഐസൊലേഷനിലാണ്, ആശുപത്രിയില്‍ പ്രവേശന നിരക്കില്‍ വര്‍ദ്ധനവുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പുതിയ വേരിയന്റിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തി വരികയാണ്. സംസ്ഥാനങ്ങള്‍ പരിശോധന വേഗത്തിലാക്കേണ്ടതിന്റെയും നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും അധികൃതര്‍ വ്യക്തമാക്കി.

Share this Article

Leave a Comment