ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കസ്റ്റഡിയില്‍. ഭീകരരെ സഹായിച്ചു എന്ന സംശയത്തിന്മേല്‍ 15 പേരെ ദേരാ കി ഖലിയില്‍ നിന്നുള്ളവരാണ് സംഭവത്തില്‍ പിടിയിലായത്. ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരാണ് മരിച്ചത്.
ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ വനമേഖലയില്‍ കഴിഞ്ഞ മാസങ്ങളില്‍ 24 സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്കെതിരെ നടന്ന അഞ്ചാമത്തെ വലിയ ആക്രമണമാണിത്. അതേ സമയം, കശ്മീരില്‍ സൈനിക കസ്റ്റഡിയില്‍ മൂന്ന് സാധാരണക്കാരുടെ മരണത്തെക്കുറിച്ച് ഇന്ത്യന്‍ സൈന്യം അന്വേഷണം ആരംഭിച്ചു.