Newsperseconds.com

ഡല്‍ഹിയില്‍ എംബസിക്ക് സമീപം ഉണ്ടായ പൊട്ടിത്തെറി; ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദേശം

Untitled Design (3)

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം ഉണ്ടായ പൊട്ടിത്തെറി ഭീകരാക്രമണം ആകാമെന്ന് സംശയം. പൊട്ടിത്തെറിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും തിരക്കുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും ഇസ്രയേല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

ഇന്നലെ വെെകിട്ട് 6 മണിയോടെയാണ് എംബസിയ്ക്ക് സമീപ് പൊട്ടിത്തെറി ശബ്ദം ഉണ്ടായതായി എംബസിയ്ക്ക് ഫോൺ കോൾ ലഭിക്കുന്നത്. സംഭവത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ഡൽഹി പൊലീസ് അന്വേഷണം നടത്തിവരികയാണ്. പൊട്ടിത്തെറിയില്‍ ആര്‍ക്കും പരിക്കില്ല.

ഡല്‍ഹി പൊലീസും ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, എന്‍ഐഎ സംഘവും ശബ്ദം കേട്ടെന്ന് പറയുന്ന പ്രദേശത്ത് പരിശോധന നടത്തുകയാണ്. ഫോറന്‍സിക് ലാബില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെരച്ചിൽ നടത്തിവരികയാണ്. തെരച്ചിലില്‍ ഇസ്രയേലി അംബാസിഡര്‍ക്കുള്ളതെന്ന പേരില്‍ ഒരു കത്ത് കണ്ടെത്തി. കത്ത് പൊതിഞ്ഞ ഒരു പതാകയും കണ്ടെത്തി. സംഘം, പ്രദേശത്ത് സമഗ്രമായ തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

Share this Article

Leave a Comment