Newsperseconds.com

മൂന്ന് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 77 കാരനെ പോലീസ് പിടികൂടി

Capture

പാലക്കാട്: മൂന്ന് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 77 കാരനെ പോലീസ് പിടികൂടി. മൂന്ന് വയസുകാരി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. കുട്ടിയെ ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്ത് 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്.

Share this Article

Leave a Comment