Newsperseconds.com

വൈഗ കൊലപാതക കേസ്; സനുമോഹനെ ജീവപര്യന്തം ശിക്ഷിച്ച കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് പബ്ലിക്ക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും

Capture

കൊച്ചി: പതിമൂന്ന് വയസ് പ്രായമായ മകളെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് കൊന്ന കേസില്‍ അച്ഛന്‍ സനുമോഹനെ ജീവപര്യന്തം ശിക്ഷിച്ച കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് പബ്ലിക്ക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി എ ബിന്ദു പറഞ്ഞു.

കൊലപാതകം ഒഴികെ ഉള്ള വകുപ്പുകളില്‍ ലഭിച്ച 28 വര്‍ഷം തടവ് ശിക്ഷയില്‍ 10 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. അതിന് ശേഷം കൊലകുറ്റത്തിനുള്ള ജീവപര്യന്തം ശിക്ഷ തുടങ്ങുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. വൈഗ കൊലക്കേസ് അന്വേഷിച്ച് തെളിയിച്ച ഉദ്യോഗസ്ഥനായ കെ ധനപാലനും വിധിയില്‍ സന്തോഷമെന്നാണ് പ്രതികരിച്ചത്. സനുമോഹന്റെ ക്രൂരതയുടെ എല്ലാ തെളിവുകളും കൃത്യമായി കണ്ടെത്താന്‍ പൊലീസിന് സാധിച്ചെന്നും അദ്ദേഹം വിവരിച്ചു.

Share this Article

Leave a Comment