തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തന്നെ തുടരുമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം പുറത്തുവന്നു. സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കും. എക്സിക്യൂട്ടീവില്‍ മറ്റ് പേരുകളൊന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. അത് കൊണ്ടാണ് ബിനോയ് വിശ്വം തന്നെ തുടരണമെന്ന തീരുമാനിച്ചത്.
നാളെത്തെ സംസ്ഥാന കൗണ്‍സിലില്‍ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും. സ്വത്ത് സമ്പാദന പരാതിയില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരായ നടപടി നടപ്പാക്കാനും തീരുമാനമായി.