തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ പുനസംഘടനക്ക് ഒരുങ്ങുമ്പോള്‍ നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി). ഇക്കാര്യം മുഖ്യമന്ത്രിയോട് കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടു.
അതേ സമയം, ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. . കെ. ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാരാകുക. ഡിസംബര്‍ 29 വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുന്നത്.