Newsperseconds.com

തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ പമ്പയാറ്റിൽ മുങ്ങിമരിച്ചു

Untitled Design (2)

ശബരിമല തീര്‍ത്ഥാടകര്‍ പമ്പയാറ്റിൽ മുങ്ങിമരിച്ചു. പമ്പയാറ്റിന്റെ ഭാഗമായ പാറക്കടവില്‍ കുളിക്കാനിറങ്ങുന്നതിനിടയിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരാണ് മരിച്ചത്. വൈകിട്ട് 5.30നായിരുന്നു സംഭവം. ചെന്നൈ ടി നഗര്‍ 70ല്‍ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മരിച്ചത്. ശബരിമല ദര്‍ശനത്തിന് ശേഷം ചെങ്ങന്നൂരിലെത്തിയ സംഘം ഇന്നലെ രാത്രി 7.30നുള്ള ചെന്നൈ മെയിലില്‍ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് സന്തോഷ് മുങ്ങിതാണപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു അവിനാഷ്. അവിനാഷും മുങ്ങിതാഴ്ന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

വിവരമറിഞ്ഞ് ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ രാത്രി ഏഴോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗുരുസ്വാമി രവിയുടെ നേതൃത്വത്തില്‍ 22 പേരാണ് ഞായറാഴ്ച ശബരിമല ദര്‍ശനത്തിനായി എത്തിയത്. സംഘത്തില്‍ മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു.

Share this Article

Leave a Comment