തിരുവനന്തപുരം: മഹിളാ മോര്‍ച്ചാ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു. ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധം നടത്തിയ മഹിളാ മോര്‍ച്ചാ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത ജനം ടി വി – ജന്മഭൂമി എന്നീ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെയാണ് റിപ്പോര്‍ട്ടര്‍മാര്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലിസാണ് നോട്ടീസ് നല്‍കിയത്.
മഹിളാ മോര്‍ച്ചാ പ്രതിഷേധം; റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു
- Related News
- Latest News