ഇടുക്കി: യുഡിഎഫിന്റെയും ബിജെപിയുടേയും രാഷ്ട്രീയ അധപതനത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് മറിയക്കുട്ടിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് വിമര്‍ശിച്ചു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ തെരുവിലേക്ക് ഇറങ്ങി ശ്രദ്ധേയയായ മറിയക്കുട്ടിക്കെതിരെയാണ് രൂക്ഷവിമര്‍ശനവുമായി വര്‍ഗീസ് രംഗത്തെത്തിയത്.
രാവിലെ ബിജെപിയുടെ കൂടെയും ഉച്ചകഴിഞ്ഞാല്‍ കോണ്‍ഗ്രസ് എന്നതാണ് മറിയക്കുട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ഒഴിച്ച് ഏതു പാര്‍ട്ടി വിളിച്ചാലും പോകുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. മറിയക്കുട്ടിയെ കുറിച്ചോ അവര്‍ പറയുന്ന കാര്യങ്ങളെ കുറിച്ചോ ഞങ്ങള്‍ ചിന്തിക്കുന്നത് പോലുമില്ലെന്നും സി.വി. വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.