Newsperseconds.com

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് തുടക്കം കുറിക്കുന്നു; കോണ്‍ഗ്രസിന്റെ മഹാറാലി ഇന്ന് നാഗ്പൂരില്‍

Capture

നാഗ്പൂര്‍: കോണ്‍ഗ്രസ് 139-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മഹാറാലി ഇന്ന് നാഗ്പൂരില്‍. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാഗ്പൂരില്‍ നിന്ന് തുടക്കം കുറിക്കുകയാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും സംസ്ഥാന പാര്‍ട്ടി മേധാവികളും മുതിര്‍ന്ന നേതാക്കളും റാലിയില്‍ പങ്കെടുക്കും. നാഗ്പൂരിന്റെ പ്രാന്തപ്രദേശത്ത് നടക്കുന്ന ചടങ്ങില്‍ രണ്ട് ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഞങ്ങള്‍ തയ്യാറാണ് എന്നതാണ് റാലിയുടെ മുദ്രാവാക്യം.

ആര്‍എസ്എസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ നടക്കുന്ന യാത്രയ്ക്ക് രാഷ്ട്രീയ പ്രധാന്യം ഏറെയാണ്. ഹിന്ദി ഹൃദയ ഭൂമിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തില്‍ നിന്ന് പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യം കൂടി റാലിക്കുണ്ട്. അതേ സമയം, ജനുവരി 14 ന് മണിപ്പൂരില്‍ നിന്ന് ഭാരത് ന്യായ് യാത്ര എന്ന പേരില്‍ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം രാഹുല്‍ ഗാന്ധി ആരംഭിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. യാത്ര മാര്‍ച്ച് 20 ന് മുംബൈയില്‍ സമാപിക്കും.

Share this Article

Leave a Comment