തിരുവനന്തപുരം: നവകേരള സദസ്സിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. യോഗത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടക്കും. നവകേരള സദസില്‍ കിട്ടിയ പരാതികളുടെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമുണ്ടാക്കാനുളള ചര്‍ച്ചകളും നടക്കും. പരാതികളുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനുള്ള നിര്‍ദ്ദേശവും നല്‍കും.
അതേസമയം, കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഈ വിഷയവും കൂടി ചര്‍ച്ച ചെയ്യും.