സിനിമാ താരം എന്ന നിലയിൽ സിനിമ വകുപ്പ് കൂടി കിട്ടിയാൽ സന്തോഷമെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാര്‍. മന്ത്രിയായി ചുമതലയേൽക്കുമ്പോൾ സിനിമാ താരം എന്ന നിലയിൽ കേരളത്തിലെ സിനിമ മേഖലക്കും തിയറ്ററുകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് മുൻപ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണെന്നും ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ , സിനിമ വകുപ്പ് ആവശ്യപ്പെട്ടുകൊണ്ട് പാർട്ടിയ്ക്ക് കത്ത് നൽകിയിട്ടില്ല. ഗതാഗത വകുപ്പ് തന്നെയാകും ലഭിക്കുകയെന്നാണ് കരുതുന്നുവെന്നും മന്ത്രിയായാൽ കെഎസ്ആര്‍ടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ എസ് ആർ ടി സി യിൽ പ്രശ്നങ്ങളുണ്ട്. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. എല്ലാവരും സഹകരിച്ചാൽ കെഎസ്ആര്‍ടിസിയെ വിജയിപ്പിക്കാമെന്നും ഗണേഷ് കുമാർ പറഞ്ഞു. കെ എസ് ആർ ടി സിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റേണ്ടതുണ്ട്. ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ബസുകൾ ഓടണം. കോര്‍പറേഷനെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ലെന്നും എന്നാൽ, തൊഴിലാളി ദ്രോഹ നടപടികൾ ഉണ്ടാകില്ലെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.
എന്തിനെയും എതിർക്കുക എന്നതാണണ് പ്രതിപക്ഷത്തിന്റെ ജോലിയെന്നാണ് ചിലർ ധരിച്ചു വച്ചിരിക്കുന്നത്. പ്രതിപക്ഷം ഉയർത്തുന്ന പല കാര്യങ്ങളും ആരോപണങ്ങൾ മാത്രവായാണ് അവസാനിക്കുന്നത്. . ഇപ്പോഴത്തെ സമരങ്ങൾ എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.