Newsperseconds.com

തിരുവനന്തപുരത്ത് വളർത്തു നായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം; മൂന്ന് പേർ പിടിയിൽ

Untitled Design (42)

തിരുവനന്തപുരം വർക്കല കവലയൂരിൽ വളർത്തു നായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം. മൂന്നു പേരെ പൊലീസ് പിടികൂടി. നീലൻ, രാഹുൽ, ബിജോ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് മയക്കു മരുന്ന് ശേഖരവും പിടികൂടിയിട്ടുണ്ട്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് സംഘമെത്തിയാണ് ഇവരെ പിടികൂടിയത്.

നീലൻ എന്നു വിളിക്കുന്ന കവലക്കുന്നിൽ ശശികലാഭവനിൽ ശൈലന്‍റെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. വീടിനടുത്തെത്തിയ പൊലീസിന് അകത്തേക്ക് കടക്കാനായില്ല. കാവലായി മുറ്റത്ത് ഏഴ് കൂറ്റൻ നായ്ക്കളായിരുന്നു ഉണ്ടായിരുന്നത്. പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളായിരുന്നു മുറ്റത്ത് അഴിവിട്ട നിലയിൽ ഉണ്ടായിരുന്നത്. നായ്കക്കളെ ഒടുവിൽ ഒരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് പ്രതികളെ തന്ത്ര പൂർവം പിടികൂടിയത്. നീലനടക്കം നാല് പേരെ പൊലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. വൻ മയക്കുമരുന്ന് ശേഖരവും പൊലീസ് പിടിച്ചെടുത്തു. യക്കുമരുന്ന് പൊതിഞ്ഞ് വിൽക്കാനായി ഉപയോഗിച്ചിരുന്ന പ്രത്യേക ഉപകരണങ്ങളും ത്രാസും വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഏറെ നാളായി നായ്ക്കളുടെ മറവിൽ ഇവിടെ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വർക്കലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു സംഘം. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

Share this Article

Leave a Comment