Newsperseconds.com

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; മുന്‍കൂര്‍ ജാമ്യം തേടി സുരേഷ്‌ഗോപി ഹൈക്കോടതിയില്‍

Capture

കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിശദീകരണം.

കുറ്റപത്രത്തില്‍ ഐപിസി 354ാം വകുപ്പ് കൂടി ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. തന്നെ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഈ വകുപ്പ് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കല ബെഞ്ച് ഇന്ന് പരിഗണിക്കും.

Share this Article

Leave a Comment