Newsperseconds.com

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദാരണാന്ത്യം; 19 പേര്‍ക്ക് പരിക്കേറ്റു

Capture

പുതുക്കോട്ട: തമിഴ്‌നാട്ടില്‍ അപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദാരണാന്ത്യം. പുതുക്കോട്ടയില്‍ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറി നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് കയറുകയായിരുന്നു. ഒരു സ്ത്രീയടക്കം അഞ്ച് പേരാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചവരെന്നാണ് വിവരം. ചായക്കടയില്‍ ഇരിക്കുന്നവരും അടുത്തുണ്ടായിരുന്ന വാഹനത്തിലുള്ളവരുമാണ് മരിച്ചത്. പരിക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Share this Article

Leave a Comment