കനത്ത മൂടല്‍മഞ്ഞ് കാരണം ദേശീയ തലസ്ഥാനത്ത് ട്രെയിനുകള്‍ വൈകുന്നു. ഡല്‍ഹിയിലേക്കുള്ള 27 ഓളം ട്രെയിനുകള്‍ കുറഞ്ഞത് 4-5 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ഇത് യാത്രക്കാരെ വലക്കുകയാണ്.
ട്രെയിനുകള്‍ വൈകുന്നതിനാല്‍ സ്റ്റേഷനില്‍ വലിയ തിരക്കും പുറത്ത് വലിയ തോതില്‍ ഗതാഗതക്കുരുക്കുമുണ്ടാകുന്നു.
എക്‌സ്പ്രസ് ട്രെയിനുകള്‍ മാത്രമല്ല, വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ പോലും വൈകി ഓടുന്നു. ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഒരു വീഡിയോയില്‍ രാജധാനിയും വന്ദേ ഭാരതുമെല്ലാം മണിക്കൂറുകള്‍ വൈകി ഓടുന്നത് കാണിക്കുന്നുണ്ട്.
കനത്ത മൂടല്‍മഞ്ഞ് കാരണം ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ചയും നിരവധി ട്രെയിനുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇത്തവണ ട്രെയിനുകള്‍ പതിവിലും വൈകിയാണ് പോകുന്നതെന്ന് യാത്രക്കാര്‍ പറയുന്നത്.